ഐഎസ്എല്ലിൽ ഇന്ന് ഗോവ-ഈസ്‌റ്റ് ബംഗാൾ പോരാട്ടം

By Staff Reporter, Malabar News
sc-east-bengal-vs-goa
Ajwa Travels

പനാജി: ഐഎസ്എല്ലിലെ ഇന്നത്തെ മൽസരത്തിൽ പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനക്കാരായ ടീമുകളുടെ പോരാട്ടം. ബംഗാൾ വമ്പൻമാരായ എസ്‌സി ഈസ്‌റ്റ് ബംഗാൾ കരുത്തരായ എഫ്‌സി ഗോവയെയാണ് നേരിടുന്നത്. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മൽസരം നടക്കുക. മുൻ സീസണുകളിൽ സ്‌ഥിരതയാർന്ന പ്രകടനം കാഴ്‌ചവെച്ചിരുന്ന ഗോവക്ക് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. നിലവിൽ പോയിന്റ് ടേബിളിൽ അവസാന സ്‌ഥാനത്താണ് അവരുള്ളത്.

ഈസ്‌റ്റ് ബംഗാൾ ആവട്ടെ പോയിന്റ് പട്ടികയിൽ പത്താം സ്‌ഥാനത്താണ് നിലവിലുള്ളത്. ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ സമനിലയോടെയാണ് എസ്‌സി ഈസ്‌റ്റ് ബംഗാൾ ഐഎസ്‌എൽ ക്യാംപയിൻ ആരംഭിച്ചത്, തുടർന്ന് കൊൽക്കത്ത ഡെർബിയിൽ ചിരവൈരികളായ എടികെ മോഹൻ ബഗാനോട് 3-0ന്റെ തോൽവി വഴങ്ങി. മൂന്നാം മൽസരത്തിൽ ഒഡീഷ എഫ്‌സിയോട് 6-4നാണ് അവർ തോറ്റത്.

മറുഭാഗത്ത് ഗോവയാകട്ടെ സീസണിലെ ആദ്യ മൂന്ന് മൽസരങ്ങളും തോറ്റ് പ്രതിസന്ധിയിലാണ്‌ ഇപ്പോഴുള്ളത്. നേരത്തെ ഐഎസ്എല്ലിൽ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം, എന്നാൽ ഇത്തവണ രണ്ടിലൊരാൾക്ക് ജയിച്ചേ മതിയാവു. സീസണിലെ ആദ്യ പകുതിയിൽ തന്നെ പോയിന്റ് നിലയിൽ പിന്നോട്ട് പോയാൽ കിരീട പോരാട്ടത്തിൽ അപ്രസക്‌തരാവും എന്ന തിരിച്ചറിവ് ഇരുടീമുകളുടെയും വാശി വർധിപ്പിക്കും.

Read Also: ലെഹരാ ദോ…; ‘83 ‘യിലെ ഗാനം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE