ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി വിവിഎസ് ലക്ഷ്‌മൺ 13ന് ചുമതലയേൽക്കും

By Staff Reporter, Malabar News
VVS-LAXMAN-AS-NCA-CHAIRMAN
Ajwa Travels

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി വിവിഎസ് ലക്ഷ്‌മൺ ഈ മാസം 13ന് ചുമതലയേൽക്കും. രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചായി പോയ ഒഴിവിലേക്കാണ് നിയമനം. ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്‌റ്റോടെ ലക്ഷ്‌മണിന്റെ ടെലിവിഷൻ ചാനലുകളിലെ കരാറുകൾ അവസാനിക്കും. ലക്ഷ്‌മണിനൊപ്പം ഫാസ്‌റ്റ് ബൗളിംഗ് കോച്ചായി ട്രോയ് കൂളിയുടെ നിയമനത്തിന് ബിസിസിഐ വാർഷിക പൊതുയോഗം അനുമതി നൽകി.

അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കരീബിയന്‍ മണ്ണില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനായി ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്‌മണിന്റെ ആദ്യ ചുമതല. ലോകകപ്പില്‍ ഒരു നിശ്‌ചിത കാലയളവില്‍ വിവിഎസ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പമുണ്ടാകും എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ച ശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) തലവനാക്കിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്‌തു. ഇതിനിടെയാണ് ഇന്ത്യന്‍ പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡിന് നറുക്കുവീഴുന്നത്. ഇതോടെ എൻസിഎയുടെ ചുമതലയിൽ ഒഴിവ് വരികയായിരുന്നു.

Read Also: ഷെയ്‌ൻ നിഗം നായകനായ ‘വെയിൽ’ ജനുവരി 28 മുതൽ തിയേറ്ററുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE