Sun, Jul 12, 2026
34.5 C
Dubai
Home Tags US-Iran Meet

Tag: US-Iran Meet

ആ ദിവസം ഇന്ന്, കരാർ ഒപ്പിടും, ഹോർമുസ് കടലിടുക്ക് തുറക്കും; ട്രംപ്

ടെഹ്‌റാൻ: ഇറാൻ-യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടൻ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച...

ഇറാൻ-യുഎസ് കരാർ; 24 മണിക്കൂറിനകം ഒപ്പിടാൻ സാധ്യതയെന്ന് പാക്കിസ്‌ഥാൻ

വാഷിങ്ടൻ: ഇറാൻ-യുഎസ് സമാധാന കരാർ യാഥാർഥ്യത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളിൽ അന്തിമ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്ന് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. സമാധാന കരാറിന്റെ ഒപ്പുവയ്‌ക്കൽ ഉടനെ നടക്കുമെന്നും,...

കരാർ ഈ വാരാന്ത്യത്തിൽ ഒപ്പിടുമെന്ന് ട്രംപ്; തീരുമാനം എടുത്തില്ലെന്ന് ഇറാൻ

വാഷിങ്ടൻ: ഇറാനുമായുള്ള സമാധാന കരാർ ഈ വാരാന്ത്യത്തിൽ തന്നെ ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ വെച്ചായിരിക്കും കരാറിൽ ഒപ്പിടുകയെന്നും ഇതിനായുള്ള രേഖകളെല്ലാം തയ്യാറാക്കി വരികയാണെന്നും ട്രംപ് പറഞ്ഞു. ''ഇറാനുമായുള്ള യുദ്ധത്തിൽ ഒരു...

‘ഇറാന് ഇന്ന് രാത്രി കഠിനമാകും, വെനസ്വേലയെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും’

വാഷിങ്ടൻ: ഇറാന് ശക്‌തമായ മുന്നറിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് കഠിനമായിരിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്‌ച രാത്രി ഇറാനെതിരെ അതിശക്‌തമായ ആക്രമണം നടത്തുമെന്നും ഖാർഗ്‌ ദ്വീപ് പിടിച്ചെടുക്കുമെന്നും...

കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം

ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരണം. ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ...

ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം; കുവൈത്ത് വ്യോമപാത അടച്ചു

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. കുവൈത്തിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്‌റൈനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. സംഘർഷത്തെ...

കരാറിലെത്താൻ വൈകി, ഇറാൻ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തിൽ ഇറാന് കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിൽ എത്തിച്ചേരാൻ ഇറാൻ വൈകുന്നതിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ്...

പശ്‌ചിമേഷ്യ സംഘർഷഭരിതം; യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

ടെഹ്‌റാൻ: പരസ്‌പരം ആക്രമണം നിർത്തിയെന്ന് രാജ്യങ്ങൾ അവകാശപ്പെടുമ്പോഴും, പശ്‌ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം നാവികപ്പടയ്‌ക്ക് നേരെയും പശ്‌ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയതായാണ് റിപ്പോർട്. യുഎസ്...
- Advertisement -