Mon, Jun 8, 2026
30.9 C
Dubai
Home Tags Wayanad Landslide

Tag: Wayanad Landslide

വയനാട് ഉരുൾപൊട്ടൽ; ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഇന്ന് നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ...

‘വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ചൊവ്വാഴ്‌ച തുറക്കും’; മന്ത്രി

കൽപ്പറ്റ: വയനാട്ടിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്‌ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. മേപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കഴിയുന്ന കുടുംബങ്ങളെ ഇന്ന് വൈകിട്ടോടെ വാടക വീടുകളിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും...

ഉറ്റവരെ ഉരുളെടുത്തു, നെഞ്ചുനീറി കരൾ പിടഞ്ഞ് ശ്രുതി; ചേർത്തുപിടിച്ച് ജെൻസൻ

വയനാട്ടിലെ ഉരുളെടുത്തതാണ് ശ്രുതിയുടെ ഉറ്റവരെയും ഉടയവരെയും എല്ലാം. നെഞ്ചുനീറി കരൾ പിടഞ്ഞ് കണ്ണിമ ചിമ്മാതെ ദുരിതാശ്വാസ ക്യമ്പിലിരുന്ന് ശ്രുതി ഇപ്പോഴും ആ നടുക്കുന്ന ദുരന്തം ഓർത്തെടുക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് അനാഥയായതാണ് ശ്രുതി. ഉരുൾപൊട്ടൽ...

ധനസഹായത്തിൽ നിന്ന് ഇഎംഐ പിടിച്ചു; കൽപ്പറ്റ ഗ്രാമീൺ ബാങ്കിന് മുന്നിൽ പ്രതിഷേധം

കൽപ്പറ്റ: ഗ്രാമീൺ ബാങ്ക് റീജണൽ ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. പോലീസ് ഇടപെട്ട് ഇരു...

വയനാട് ഉരുള്‍പൊട്ടല്‍: എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് അനുമോദനം

നിലമ്പൂര്‍: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടിലും ചാലിയാര്‍ പുഴയിലും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മുന്നോറോളം എസ്‌വൈഎസ്‌ സാന്ത്വനം വളണ്ടിയര്‍മാരെയാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. പീവീസ് ഓഡിറ്റോറിയത്തില്‍...

ഒരു നാടിനെ വിഴുങ്ങി മലവെളളം ഇരച്ചെത്തി; വയനാട് ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ പുറത്ത്

മേപ്പാടി: ഒറ്റരാത്രി കൊണ്ട് ഒരുനാടിനെ അപ്പാടെ വിഴുങ്ങിയ വയനാട് ഉരുൾപൊട്ടലിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂരൽമലയിലെ കടകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടക്കൈ ജുമാ മസ്‌ജിദിൽ സ്‌ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്....

വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളത് 119 പേരെ, 401 ഡിഎൻഎ പരിശോധനകൾ നടത്തി

മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. 119 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ഡിഎൻഎ ഫലം കിട്ടിയതോടെയാണ് കാണാതായവരെ സംബന്ധിച്ചുള്ള കണക്കുകളിൽ വ്യക്‌തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം...

പുഞ്ചിരിമട്ടം അനാഥമാകും; പ്രദേശത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം

മേപ്പാടി: ഉരുൾപൊട്ടൽ തകർത്ത പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് വിദഗ്‌ധ സംഘം. പുഞ്ചിരിമട്ടത്ത് നിലവിൽ വീടുകൾ ഇരിക്കുന്ന പുഴയോട് ചേർന്നുള്ള ഭാഗം ആപത്കരമാണെന്നും അതിനാൽ സുരക്ഷിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കുമെന്നും തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര...
- Advertisement -