തെന്നിന്ത്യൻ താരം താപ്‌സി പന്നു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘രശ്‌മി റോക്കറ്റി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്‌ടോബര്‍ 15ന് സീ5ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. താരം തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം സമൂഹ മാദ്ധ്യങ്ങളിലൂടെ പങ്കുവെച്ചത്. ആകാശ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകൻ.
ഗ്രാമീണ പെണ്‍കുട്ടിയായ രശ്‌മിയായാണ് ചിത്രത്തിൽ താപ്‌സി എത്തുന്നത്. വളരെ വേഗത്തില്‍ ഓടുന്ന രശ്‌മിയെ ‘റോക്കറ്റ്’ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. സാമൂഹ്യപരമായ പ്രതിബന്ധങ്ങളെ ഭേദിച്ച് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന രശ്‌മിയുടെ ജീവിതമാണ് സിനിമ വരച്ചുകാട്ടുന്നത്.
View this post on Instagram
പ്രിയന്‍ഷ് പെയിന്‍യൂലിയാണ് സിനിമയില്‍ തപ്‌സിയുടെ ഭര്‍ത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
‘ലൂപ് ലപേടെ’യാണ് തപ്‌സിയുടെ റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. അതേസമയം വിജയ് സേതുപതി നായകനായ ‘അനബെല്‍ സേതുപതി’യാണ് താപ്‍സിയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം താപ്‍സി അഭിനയിച്ച ഒരു തെന്നിന്ത്യൻ ചിത്രമാണിത്.
Most Read: ആക്‌സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട്