സ്‌കൂളുകളിൽ സ്വന്തം ചിലവിൽ അണുനശീകരണം നടത്താൻ അധ്യാപകർ

By Desk Reporter, Malabar News
Ajwa Travels

തൃശൂർ: ഒന്നരവർഷമായി അടഞ്ഞുകിടക്കുന്ന വലപ്പാട് ഉപജില്ലയിലെ സ്‌കൂളുകളിൽ അണുനശീകരണം നടത്താൻ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അധ്യാപകരും റോവർമാരും. ഡോമിസിലിയറി കെയർ സെന്ററുകളായി പ്രവർത്തിച്ച സ്‌കൂളുകളും മറ്റു സ്‌ഥാപനങ്ങളും, വലപ്പാട് ഉപജില്ലയിലെ സ്‌കൗട്ട്, ഗൈഡ്, കബ്, ബുൾ-ബുൾ അധ്യാപകർ തങ്ങളുടെ ശമ്പളവിഹിതം ഉപയോഗിച്ച് വാങ്ങിയ ഫോഗിങ് യന്ത്രങ്ങളുപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്.

പ്ളസ് വൺ, വിഎച്ച്എസ്ഇ പരീക്ഷകൾ അടുത്തദിവസം നടക്കാനിരിക്കേയാണ് ക്‌ളാസ് മുറികളും ലബോറട്ടറികളും സ്‌കൂൾ പരിസരവുമെല്ലാം ഫോഗിങ് നടത്തി അണുവിമുക്‌തമാക്കിയത്. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ഉൽഘാടനം ചെയ്‌തു. പ്രധാനാധ്യാപിക കെടി വസന്തകുമാരി അധ്യക്ഷയായി.

സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ചാവക്കാട് ജില്ലാ അസോസിയേഷൻ സെക്രട്ടറി ബിനോയ് ടി മോഹൻ പ്രഭാഷണം നടത്തി. വലപ്പാട് ഉപജില്ലാ അസോസിയേഷൻ സെക്രട്ടറി കെഎൽ മനോഹിത് പദ്ധതി വിശദീകരിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെജി ഷൈനി, ഏനാമാക്കൽ ഓപ്പൺ സ്‌കൗട്ട് ഗ്രൂപ്പിലെ റോവർ പികെ അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

Most Read:  പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE