വിദ്യാ ബാലൻ ചിത്രം ‘ഷേർണി’യുടെ ടീസർ പുറത്ത്; റിലീസ് ഒടിടിയിലൂടെ

By Staff Reporter, Malabar News
sherni=vidya
Ajwa Travels

വിദ്യാ ബാലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘ഷേർണി‘യുടെ ടീസർ പുറത്തുവിട്ടു, തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ വിദ്യാ ബാലൻ തന്നെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഡയറക്‌ട് ഒടിടി റിലീസായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

ആമസോണിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ചിത്രത്തിൽ വിദ്യാ ബാലൻ ഒരു ഫോറസ്‌റ്റ് ഓഫിസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. അമിത്ത് മസുര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ടി സീരീസാണ് നിര്‍മിക്കുന്നത്.

ഷാറദ് സക്‌സേന, മുകുൾ ചദ്ദ, വിജയ് റാസ്, ഇലാ അര്‍ജുന്‍, ബിര്‍ജേന്ദ്ര കല, നീരജ് കാബി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഉൾവനങ്ങളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.

Read Also: ‘മിഷൻ സി’ ട്രെയിലർ ട്രെൻഡിങ്; സാഹസിക ചിത്രമാകുമെന്ന് ആസ്വാദകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE