പ്രശാന്ത് ഭൂഷണ്‍; തെഹല്‍ക കോടതി അലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_prashanth bhushan
അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തിയത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ തന്റെ വിരമിക്കല്‍ ചൂണ്ടിക്കാട്ടി അരുണ്‍ മിശ്ര വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒപ്പം തന്നെ കേസ് മറ്റൊരു ബെഞ്ച് ഉടന്‍ പരിഗണിക്കുമെന്നും അന്ന് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെഹല്‍ക കേസില്‍ എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.

പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ ഒരു ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുപ്രീംകോടതി നേരത്തെ വിധി പറഞ്ഞിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് വിധിക്കുകയും സെപ്റ്റംബര്‍ 15 ന് മുന്‍പ് ഒരു രൂപ പിഴയൊടുക്കണമെന്നും വിധിയില്‍ പറഞ്ഞു. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കണമെന്നും മൂന്ന് വര്‍ഷം പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്ന് വിധിയില്‍ പറഞ്ഞു. തുടര്‍ന്ന് പിഴയൊടുക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ തന്റെ നിലപാട് അറിയിച്ചു. ഒപ്പം തന്നെ വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായിരുന്നു കോടതിയലക്ഷ്യക്കേസെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE