പത്ത് പേരെ തിരിച്ചുവിളിക്കും; കോഴിക്കോട് കളക്‌ട്രേറ്റിലെ സമരം പിൻവലിച്ചു

By Trainee Reporter, Malabar News
Kozhikode Civil Station strike
Ajwa Travels

വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ 11 ദിവസമായി തുടരുന്ന സമരം പിൻവലിച്ചു. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് എൻജിഒ സമരം ആരംഭിച്ചത്. സ്‌ഥലം മാറ്റിയ 16 വില്ലേജ് ഓഫിസർമാരിൽ പത്ത് പേരെ തിരിച്ചുവിളിക്കുമെന്ന് കളക്‌ടർ ഉറപ്പു നൽകിയതിനെ തുടർന്നാണ് യൂണിയൻ സമരം പിൻവലിച്ചത്.

ഇന്ന് രാവിലെ നടത്തിയ ചർച്ചയിൽ യൂണിയന്റെ ആവശ്യം കളക്‌ടർ അംഗീകരിക്കുകയായിരുന്നു. ഇന്നലെ നടത്തിയ ചർച്ചയിൽ സ്‌ഥലം മാറ്റം പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കളക്‌ടർ സ്വീകരിച്ചത്. ചർച്ച പരാജയപ്പെട്ടതോടെ എൻജിഒ ഇന്ന് രാവിലെ മുതൽ കളക്‌ടർക്കെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ വീണ്ടും യൂണിയനുമായി കളക്‌ടർ ചർച്ച നടത്തിയത്. പത്ത് പേരെ തിരിച്ചുവിളിക്കുമെന്നും, മൂന്ന് വർഷം തികയാത്തവരെ സ്‌ഥലം മാറ്റില്ലെന്നും കളക്‌ടർ ചർച്ചയിൽ ഉറപ്പ് നൽകി.

സമരം മൂലം നഷ്‌ടമായ സമയം നികത്താൻ അധികസമയം ജോലി ചെയ്യുമെന്ന് യൂണിയനും അറിയിച്ചു. ഫെബ്രുവരി 11ന് ആണ് കൂട്ട സ്‌ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ മണിക്കൂറുകളോളം കളക്‌ടറെ ഉപരോധിച്ച് സമരം ആരംഭിച്ചത്. ഒരു തസ്‌തികയിൽ മൂന്ന് വർഷം പോലും തികയാത്തവരെ ഒരുമിച്ച് സ്‌ഥലം മാറ്റിയെന്നും, സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്‌ഥരെ തിരഞ്ഞുപിടിച്ചു പ്രതികാര നടപടിയെന്നോണം സ്‌ഥലം മാറ്റിയെന്നുമാണ് യൂണിയൻ ആരോപിച്ചിരുന്നത്.

Most Read: കനത്ത മഴ, മണ്ണിടിച്ചിൽ; ബ്രസീലിൽ 176 മരണം, നൂറിലേറെപേരെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE