ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി

By Desk Reporter, Malabar News
Shriya M Alikunhi Usthad
മയ്യിത്ത് നമസ്‌കാരത്തിന് പ്രമുഖ പണ്ഡിതർ നേതൃത്വം നൽകുന്നു

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി.

അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9 മണിയോടെയാണ് വിടപറഞ്ഞത്. വിയോഗ വാര്‍ത്ത അറിഞ്ഞ് കേരള കർണാടക സംസ്‌ഥാനങ്ങളില്‍ നിന്നായ് പതിനായിരങ്ങളാണ് ഉസ്‌താദിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്.

Shriya M Alikunhi Usthad
വിടപറഞ്ഞ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ

ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെയും സ്‌നേഹ ജനങ്ങളുടെയും യാത്രാമൊഴികള്‍ ഏറ്റുവാങ്ങി ശനിയാഴ്‌ച വൈകിട്ട് 4.30ന് ലത്തീഫിയ ഇസ്‌ലാമിക് കോംപ്ളക്‌സിന് സമീപത്ത് കബറടക്കി. മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിം ഖലീല്‍ അൽ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് അബ്‌ദുൽ റഹ്‌മാൻ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പേരോട് അബ്‌ദുൽ റഹ്‌മാൻ സഖാഫി തുടങ്ങിയവർ അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകാനുണ്ടായി.

Shriya M Alikunhi Usthad
ആയിരങ്ങൾ മയ്യിത്ത് നമസ്‌കാരത്തിൽ പങ്കെടുക്കുന്ന ദൃശ്യം

സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, അബ്‌ദുൽ ഹമീദ് മുസ്‌ലിയാര്‍ മാണി, ബഷീര്‍ പുളിക്കൂര്‍, ആര്‍പി ഹുസൈന്‍ മാസ്‌റ്റർ, ഫാറൂഖ് നഈമി കൊല്ലം,നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, സിഎന്‍ ജഅ്ഫര്‍, റാഷിദ് ബുഖാരി, ബിഎസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്‌ദുൽ ഖാദിര്‍ മദനി, ലത്തീഫ് സഅദി ഷീമോഗ, കെപി ഹുസൈന്‍ സഅദി കെസി റോഡ്, എടപ്പലം മുഹമ്മദ് മുസ്‌ലിയാർ, കാട്ടിപ്പാറ അബ്‌ദുൽ ഖാദിര്‍ സഖാഫി, അബ്‌ദുൽ റഹ്‌മാൻ അഹ്സനി, അബ്‌ദുൽ റഹ്‌മാൻ സഖാഫി പൂത്തപ്പലം, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്‌ദുൽ ലത്തീഫ് സഅദി പഴശ്ശി തുടങ്ങിയ പ്രസ്‌ഥാനിക നായകരും പണ്ഡിതരും അന്ത്യ കർമങ്ങൾക്ക് നേതൃത്വം നൽകാനുണ്ടായിരുന്നു.

രാഷ്‌ട്രീയ നേതാക്കളായ പന്ന്യൻ രവീന്ദ്രന്‍, ഡികെ ശിവകുമാര്‍, പി കരുണാകരന്‍, എംസി കമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, വിവി രമേഷന്‍, കെ സുരേന്ദ്രന്‍, എകെഎം അശ്‌റഫ്, എംഎ ലത്തീഫ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

പൂർണ്ണ വായനയ്ക്ക്

Related News: ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE