ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ ഒരു ഭീകരനെ വധിച്ചു

By Team Member, Malabar News
Terrorist Attack
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഒരു ഭീകരനെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

റക്കാമാ മേഖലയിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ഈ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായതും, ഒരാളെ വധിച്ചതും.

സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടി വെക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും, നിലവിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ജമ്മു കശ്‌മീർ പോലീസ് വക്‌താവ് പറഞ്ഞു.

Read also: സംസ്‌ഥാനത്തെ ഭൂപ്രശ്‌നങ്ങൾ കണ്ടെത്തി ഡിസംബറിനുള്ളിൽ പട്ടിക തയ്യാറാക്കും; റവന്യൂമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE