ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു

By Desk Reporter, Malabar News
Terrorists-attack-in-Srinagar
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് ഭീകരാക്രമണം ഉണ്ടായത്. രാവിലെ 11:15 ഓടെയാണ് ശ്രീനഗർ ജില്ലയിലെ സംഗം ഈദ്ഗാഹിൽ സ്‌കൂൾ അധ്യാപകരെ ഭീകരർ വെടിവെച്ചു കൊന്നതെന്ന് പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുക ആണെന്നും അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

വ്യത്യസ്‌ത സംഭവങ്ങളിലായി മൂന്ന് സാധാരണക്കാരെ ഭീകരർ വധിച്ച് 48 മണിക്കൂർ തികയും മുൻപാണ് പുതിയ ആക്രമണവും ഉണ്ടായത്. പ്രിൻസിപ്പാളിന്റെ ഓഫിസിൽവച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിൻസിപ്പാൾ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്.

നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള സംഭവത്തെ അപലപിച്ചു. “ശ്രീനഗറിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ വരുന്നു. മറ്റൊരു ഭീകരാക്രമണം, ഇത്തവണ നഗരത്തിലെ ഈദ്ഗാഹ് പ്രദേശത്തെ ഒരു സർക്കാർ സ്‌കൂളിലെ രണ്ട് അധ്യാപകരാണ് ഇരകളായത്. ഈ മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനത്തെ അപലപിക്കാൻ വാക്കുകൾ മതിയാകില്ല, എന്നാൽ ഞാൻ അവരുടെ ആത്‌മാവിന് വേണ്ടി പ്രാർഥിക്കുന്നു,”- ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.

Most Read:  സ്വമേധയാ എടുത്ത കേസല്ല, പൊതുതാൽപര്യ ഹരജിയാണ്; ലഖിംപൂർ കേസിൽ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE