സിഐഎസ്എഫ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; ജമ്മുവിൽ എഎസ്ഐക്ക് വീരമൃത്യു

By Team Member, Malabar News
Terrorist Attack Towards The CISF Vehicle And ASI Died In Jammu
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സിഐഎസ്എഫ് വാഹനത്തിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഎസ്‌ഐക്ക് വീരമൃത്യു. കൂടാതെ ഗ്രനേഡ് ആക്രമണത്തിൽ 9 സിഐഎസ്എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ചദ്ദ ക്യാംപിന് സമീപത്തു വച്ചാണ് ആക്രമണം ഉണ്ടായത്. 15 സിഐഎസ്എഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ 20 മണിക്കൂർ പിന്നിട്ടു. ഇന്നലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ 4 ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്‌തു.

അതേസമയം സുൻജ്വാനിൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീർ സന്ദർശിക്കാനിരിക്കെയാണ് ആക്രമണ പരമ്പര തുടരുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2019 ഓഗസ്‌റ്റിൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക സംസ്‌ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്.

Read also: മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE