മോഷണ കേസുകളിൽ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്‌റ്റിൽ

By Team Member, Malabar News
arrest malappuram
Representational image

മലപ്പുറം : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മോഷണ കേസുകളിലെ പ്രതി അറസ്‌റ്റിൽ. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസൽ(39) ആണ് അറസ്‌റ്റിലായത്‌. താനൂർ ഡിവൈഎസ്‌പി എം ഷാജിയുടെയും തിരൂരങ്ങാടി ഇൻസ്‌പെക്‌ടർ കെപി സുനിൽ കുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

2013ൽ നടന്ന മോഷണക്കേസിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തിയത്. 2013 ഒക്‌ടോബർ 30ന് ദേശീയപാത വെന്നിയൂരിൽ പുലർച്ചെ 4ന് പത്ര വിതരണക്കാരനായ വെന്നിയൂർ വാളക്കുളം നരിമടക്കൽ അബ്‌ദുല്ല മുസല്യാരുടെ കയ്യിൽ നിന്ന് 1,18,000 രൂപയും മദ്രസ ഫയലുകളും മറ്റും ഇയാൾ കവർന്നിരുന്നു. തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇയാളെ ഇപ്പോൾ അറസ്‌റ്റ് ചെയ്‌തത്‌.

നമ്പർ ഇല്ലാത്ത കാറിൽ എത്തിയായിരുന്നു ഇയാൾ കവർച്ച നടത്തിയിരുന്നത്. കേസിനെ തുടർന്ന് അന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തെങ്കിലും, ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് 2017ലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചത്.

Read also : ബിജെപി ആഹ്വാനം ചെയ്‌ത മനസാക്ഷി വോട്ട് കോൺഗ്രസിന് ഉള്ളത്; എംവി ജയരാജന്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE