ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും പുതിയ ചരിത്രമാണ് എഴുതപ്പെടുന്നതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.
ബില്ലുകള്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുക മാത്രമല്ല കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗവും കൂടിയാണിതെന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യഥാർത്ഥ വില ഉറപ്പാക്കാന്‍ കാര്‍ഷിക ബില്ല് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കര്‍ഷകരുടെ മരണ വാറണ്ടാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Read also: രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍