പുഴയിൽ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

By Syndicated , Malabar News
Rajan_kozhikkode news
Ajwa Travels

കോഴിക്കോട്: പൊന്നാനി കുണ്ടുകടവ് പുഴയിൽ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ഡ്രൈവറും, തെയ്യങ്ങാട് സ്വദേശിയുമായ രാജ്കുമാറിന്റെ മൃതദേഹമാണ് പുറങ്ങ് മാരാമുറ്റം പരിസരത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ചമ്രവട്ടം പാലത്തിനു മുകളില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനം കണ്ടത്തിയതിനെ തുടര്‍ന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്.

വെള്ളിയാഴ്‌ച പോലീസിന്റെ നേതൃത്വത്തിലും ശനിയാഴ്‌ച പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും, ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊന്നാനി താലൂക്കാശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read also: റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE