പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം; കെകെ രമക്ക് എതിരായ കേസ് തള്ളി

By Desk Reporter, Malabar News
The case against KK Rema was dismissed
Ajwa Travels

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തിൽ കെകെ രമക്ക് എതിരെ രജിസ്‌റ്റർ ചെയ്‌ത കേസ് തള്ളി. കെകെ രമക്ക് എതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് ആണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്‌ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പരാതി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെത്തുടർന്ന് രമക്ക് എതിരെ 71 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

Most Read:  തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE