‘ദി സെലസ്‌റ്റ്’; ബ്രൈഡൽ വസ്‌ത്രങ്ങൾക്കായി പ്രത്യേക ബ്രാൻഡ് അവതരിപ്പിച്ചു ശീമാട്ടി

'ദി സെലസ്‌റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ ആദ്യ സ്‌റ്റോർ എംജി റോഡിലെ ശീമാട്ടിയുടെ ആദ്യ ഫ്ളോറിൽ പ്രവർത്തനം ആരംഭിച്ചു.

By Trainee Reporter, Malabar News
Seematti
Ajwa Travels

കൊച്ചി: വൈറ്റ് ബ്രൈഡൽ വിവാഹ വസ്‌ത്രങ്ങൾക്കായി പ്രത്യേക കൊട്ടിയൂർ ബ്രാൻഡ് അവതരിപ്പിച്ചു ശീമാട്ടി. ‘ദി സെലസ്‌റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ ആദ്യ സ്‌റ്റോർ എംജി റോഡിലെ ശീമാട്ടിയുടെ ആദ്യ ഫ്ളോറിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ സെലസ്‌റ്റ് ആദ്യ സ്‌റ്റോറിന്റെ ഉൽഘാടനം നിർവഹിച്ചു.

ബോൾ ഗൗണുകൾ, ട്രയൽ ഗൗണുകൾ, ഫിഷ് കട്ട് ഗൗണുകൾ തുടങ്ങി പുത്തൻ ട്രെൻഡുകൾക്ക് അനുസൃതമായി സ്‌റ്റോറി പ്രൊട്രെയ്റ്റ് വൈറ്റ് ബ്രൈഡൽ ഗൗണുകൾ വരെ സെലസ്‌റ്റിൽ ലഭ്യമാണ്. കൂടാതെ, ഗോൾഡ്, സിൽവർ, കോപ്പർ നിറങ്ങളിൽ നെയ്‌ത്തുകളോട് കൂടിയ സിഗ്‌നേച്ചർ വൈറ്റ് കാഞ്ചിപുരം സാരികളുടെ സമൃദ്ധമായ ശ്രേണിയുമുണ്ട്.

ഇന്നത്തെ ട്രെൻഡുകൾക്കും ഫാഷനുകൾക്കും അനുസൃതമായി ഓരോ നവവധുവിനും പ്രത്യേകം തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലാണ് ശീമാട്ടിയുടെ വൈറ്റ് ബ്രൈഡൽ കളക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. വരും നാളുകളിൽ കോട്ടയം ശീമാട്ടി ഗ്രൗണ്ട് ഫ്ളോറിൽ ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗത്ത് സെലസ്‌റ്റ് സ്‌റ്റോറുകൾ വ്യാപിപ്പിക്കാനാണ് തീരുമാനം.

ദി സെലസ്‌റ്റ് സ്‌റ്റോർ ജനങ്ങൾക്കായി അവതരിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉൽഘാടന ശേഷം ബീന കണ്ണൻ പറഞ്ഞു. വർഷങ്ങളായി ജനങ്ങളുടെ വിവാഹ സങ്കൽപ്പങ്ങൾക്ക് ചിറകേകാൻ ശീമാട്ടിക്ക് സാധിച്ചിട്ടുണ്ട്. വെള്ളനിറത്തിന്റെ കാലാതീതമായ സൗന്ദര്യത്തെ അടയാളപ്പെടുത്താൻ സെലസ്‌റ്റ് സ്‌റ്റോറിയിലൂടെ കഴിഞ്ഞുവെന്നും ബീന കണ്ണൻ പറഞ്ഞു.

Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE