20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

By Desk Reporter, Malabar News
YouTube
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിരോധിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പാകിസ്‌ഥാൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകളാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധിച്ചത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് യൂട്യൂബ് ചാനലുകളും വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ചത്.

കശ്‌മീർ, ഇന്ത്യന്‍ ആര്‍മി, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ഈ ചാനലുകളും വെബ് സൈറ്റുകളും പ്രചരിപ്പിച്ചിരുന്നു. നിരവധി യൂട്യൂബ് ചാനലുകളുടെ ശൃംഖലയുള്ള ‘നയാ പാകിസ്‌ഥാൻ’ ഗ്രൂപ്പിന്റെ ചാനലുകളും നിരോധിച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ചാനലുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

കർഷകരുടെ പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങളിലും യൂട്യൂബ് ചാനലുകൾ പ്രചാരണം നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് എതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചു എന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പറയുന്നു.

Most Read:  ആലപ്പുഴയിൽ 260 വീടുകളിൽ പരിശോധന; റെയ്‌ഡ് തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE