മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ മിന്നൽപരിശോധന നടത്തി

By Trainee Reporter, Malabar News
lightning inspection at various centers in Mangalpady panchayath
Ajwa Travels

കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.

ഫ്ളാറ്റുകളിൽ മാലിന്യം സംസ്‌കരിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾ ഇല്ല. വാണിജ്യ സ്‌ഥാപനങ്ങളിലെ സ്‌ഥിതിയും മോശമാണ്. ഉപ്പള മൽസ്യ മാർക്കറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും ഓടകളിലും പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തി. നിയമം ലംഘിച്ച് പൊതുസ്‌ഥലം വൃത്തിഹീനമാക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ പറഞ്ഞു. നിയമം ലംഘിച്ച കെട്ടിടങ്ങൾക്ക് 25,000 രൂപ പിഴ ചുമത്തി.

കെട്ടിട ഉടമ പിഴ അടച്ച് മാലിന്യ സംസ്‌കരണ യൂണിറ്റ് നിർമിച്ച് ഒരു മാസത്തിനകം പഞ്ചായത്തിനെ അറിയിക്കണം. അല്ലെങ്കിൽ കെട്ടിടത്തിന്റെ ലൈസൻസ് റദ്ദാക്കാനും വൈദ്യുതി ബന്ധം വിച്‌ഛേദിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നവർക്ക് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് അലവൻസ് വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE