സജി ചെറിയാൻ വിവാദം സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും

By Desk Reporter, Malabar News
The CPM state secretariat will discuss the Saji Cherian controversy
Ajwa Travels

തിരുവനന്തപുരം: സജി ചെറിയാൻ വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രി സ്‌ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗം ഇതുവരെ സജി ചെറിയാനോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല. സജി ചെറിയാന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാൻ ആണ് പാർട്ടി തീരുമാനം.

അതേസമയം, അദ്ദേഹത്തിനെതിരെ എടുത്ത കേസ് അടക്കം ചർച്ചയാകും. തൽക്കാലം പകരം മന്ത്രി വേണ്ട എന്നാണ് പാർട്ടിയിൽ ധാരണ. വിവാദം തീർന്ന് സജി ചെറിയാന് വീണ്ടും അവസരം നൽകണമെന്ന് ഉൾപ്പെടെ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പക്ഷേ, കേസിലെ ഭാവി അടക്കം നോക്കിയാകും തീരുമാനം.

എംഎൽഎ സ്‌ഥാനത്ത് നിന്ന് രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി ആവശ്യം തള്ളുകയാണ്. മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകൾ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്.

Most Read:  ചിന്തൻ ശിവിരിനിടെ പീഡനം; പരാതി വ്യാജമെന്ന് വിവേക് നായര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE