കുഞ്ഞിന് കവചം തീർത്ത് വളർത്തുനായ; വൈറലായി വീഡിയോ

By Desk Reporter, Malabar News
The Dog protect baby; Video goes viral
Ajwa Travels

കൊച്ചു കുഞ്ഞിനെ ഒരു ബോഡി ഗാർഡിനെ പോലെ സംരക്ഷിക്കുന്ന വളർത്തുനായയുടെ വീഡിയോ വൈറലാകുന്നു. എവിടെ നിന്ന് എപ്പോൾ പകർത്തിയ വീഡിയോ ആണ് ഇതെന്ന് വ്യക്‌തമല്ല. നാല് വളർത്തു നായകൾക്ക് ഒപ്പം കുഞ്ഞ് വഴിയിൽ കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ദൂരെക്കൊന്നും പോവാൻ ഒരു നായ കുഞ്ഞിനെ അനുവദിക്കുന്നില്ല.

കുഞ്ഞ് പോവാൻ തുടങ്ങുമ്പോൾ അവന്റെ മുന്നിൽ തടസം തീർത്ത് ഒരൊറ്റ നിൽപ്പാണ്, പിന്നെ കുഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ മാത്രമാണ് നായ അവിടെ നിന്നും മാറുന്നത്. തന്നെ ഇടംവലം തിരിയാൻ സമ്മതിക്കാതെ തടസം നിൽക്കുന്ന നായയെ പറ്റിച്ച് പുറത്തു കടക്കാൻ കുഞ്ഞ് പല ശ്രമങ്ങളും നടത്തുന്നുണ്ട്. എങ്കിലും വളർത്തുനായ അവനെ വിടാതെ പിന്നാലെ കൂടുന്നത് വീഡിയോയിൽ കാണാം.

നാല് നായകളെ വീഡിയോയിൽ കാണാമെങ്കിലും ഒരെണ്ണം മാത്രമാണ് കുഞ്ഞിന്റെ അടുത്ത് നിന്ന് മാറാതെ അവന് സംരക്ഷണം ഒരുക്കുന്നത്. ദൂരേക്ക് നടക്കാൻ വളർത്തുനായ സമ്മതിക്കാതെ വന്നതോടെ കുഞ്ഞ് സമീപത്തെ ചെറിയ ഇരിപ്പിടത്തിൽ കയറാനും ഒരു ശ്രമം നടത്തി. എന്നാൽ അതും ഈ ബോഡി ഗാർഡ് പൊളിച്ചു. കുഞ്ഞ് അവിടെ കയറാൻ ശ്രമിച്ചാൽ താഴെ വീഴുമെന്ന് മനസിലാക്കിയ വളർത്തുനായ ഇരിപ്പിടത്തിൽ രണ്ട് കൈകളും കുത്തിവച്ചങ്ങനെ നിന്നു.

തള്ളിമാറ്റാൻ കുഞ്ഞ് കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുക്കം തോറ്റ് പിൻമാറും പോലെ കുഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ നായയും അവന്റെ അടുത്തേക്ക് ഓടി വന്നു. ഇതോടെ ബുദ്ധിമാനായ കുഞ്ഞ് വീണ്ടും തിരിഞ്ഞോടി ഇരിപ്പിടത്തിൽ കയറി. അപ്പോഴും അവന് സുരക്ഷയെന്നോണം വളർത്തുനായ അരികിൽ ചെന്നു നിൽക്കുന്നത് വീഡിയോയിൽ കാണാം.

Most Read:  തണ്ണിമത്തന്‍ കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്‌സുകളിതാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE