ചരിത്രത്തിലെ വെട്ടിമാറ്റൽ പ്രതിരോധിക്കണം; ഡോ. പി ശിവദാസൻ

By Central Desk, Malabar News
The erasure of history must be resisted; Dr. P Sivadasan
Ajwa Travels

എടപ്പാൾ: രാജ്യത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയവരെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചിരിത്ര വിഭാഗം പ്രഫസർ ഡോ. പി ശിവദാസൻ.

മലബാർ സമരം രാഷ്‌ട്രം നിർമിക്കാനായിരുന്നില്ല. രാജ്യത്തെ തിരിച്ചു പിടക്കാനുള്ള പോരാട്ടമായിരുന്നു. 1921ന്റെ ഈ ചരിത്രത്തെ വെട്ടിമുറിക്കുന്നതിന് എതിരെയുള്ള സമരം കൂടിയാണ് ഇത്തരം പരിപാടികൾ എന്നും എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന ഇത്തരം മുന്നേറ്റങ്ങൾ ചരിത്ര താളുകൾ രേഖപ്പെടുത്തുമെന്നും എസ്‌വൈഎസിന്റെ ഹിസ്‌റ്റോറിക്കൽ ഡയലോഗ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കവെ ഡോ. പി ശിവദാസൻ പറഞ്ഞു.

1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതി കാലങ്ങൾ എന്ന തലവാചകത്തിൽ മലപ്പുറം വെസ്‌റ്റ് ജില്ല എടപ്പാളിൽ സംഘടിപ്പിച്ചതയായിരുന്നു ഹിസ്‌റ്റോറിക്കൽ ഡയലോഗ്. എൻവി അബ്‌ദുറസാഖ് സഖാഫി അധ്യക്ഷം വഹിച്ചു. എം മുഹമ്മദ്‌ സ്വാദിഖ് വെളിമുക്ക്, മുഹമ്മദലി കിനാലൂർ, എഎ റഹീം കറുവാത്തുകുന്ന്, ഉമർ സഖാഫി കക്കിടിപ്പുറം എന്നിവർ ഹിസ്‌റ്റോറിക്കൽ ഡയലോഗിൽ സംസാരിച്ചു.

സയ്യിദ് സീതിക്കോയ അൽ ബുഖാരി, സയ്യിദ് എസ്‌ഐകെ തങ്ങൾ മുതൂർ, അബ്‌ദുറസാഖ് ഫൈസി മാണൂർ, ഉസ്‌മാൻ ചെറുശ്ശോല, വാരിയത്ത് മുഹമ്മദലി, ഇബ്രാഹീം കരീം ബാഖവി എന്നിവർ സംബന്ധിച്ചു.

Most Read: ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE