ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി

By Desk Reporter, Malabar News
Sameer Wankhede was removed from the charge of investigation
Ajwa Travels

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ സോണിൽ നിന്ന് ഏജൻസിയുടെ കേന്ദ്ര സംഘത്തിന് കൈമാറി. അതിനാൽ ഇനിമുതൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് ആയിരിക്കില്ല അന്വേഷണ മേൽനോട്ട ചുമതല.

മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാന്റെ കേസുൾപ്പെടെ മറ്റ് നാല് കേസുകളും എൻസിബിയുടെ മുംബൈ സോണിൽ നിന്ന് സെൻട്രൽ സോണിലേക്ക് മാറ്റിയിട്ടുണ്ട്. എൻസിബി ഓഫിസർ സഞ്‌ജയ് സിംഗ് ആയിരിക്കും ഇനിമുതൽ അഞ്ച് കേസുകളുടെയും മേൽനോട്ടം വഹിക്കുക.

നിലവിൽ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് കേസുകൾ മാറ്റിയത്. എന്നാൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്‌ടറായി സമീർ വാങ്കഡെ തുടരും.

Most Read: പലസ്‌തീൻ അനുകൂല നിലപാട്; ഐറിഷ് എഴുത്തുകാരിയുടെ രചനകൾക്ക് ഇസ്രയേലിൽ വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE