എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം

By Trainee Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് എസ്‌ഐ പിടികൂടിയ ഡ്രൈവർക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ സ്‌റ്റേഷൻ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒയോട് നിർദ്ദേശിച്ചിരുന്നെങ്കിലും അനുസരിച്ചില്ല. തുടർന്നാണ് മെമ്മോ നൽകിയത്. മെമ്മോയ്‌ക്ക് ഉള്ള ചില പരാമർശങ്ങളാണ് സ്‌ഥലം മാറ്റം നടപടിക്കിടയാക്കിയത്.

പോലീസ് ചട്ടവും നിയമവും അനുസരിച്ച് കുറ്റകൃത്യം കണ്ടെത്തിയ ഉദ്യോഗസ്‌ഥൻ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും സിപിഒ റാങ്കിലുള്ള പാറാവുകാരന് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ അധികാരം ഇല്ലെന്നുമാണ് കെസി ഉമേഷ് മെമ്മോക്കുള്ള മറുപടിയായി പറഞ്ഞത്. മേലുദ്യോഗസ്‌ഥനെ ബഹുമാനിച്ചില്ലെന്ന് അടക്കമുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

Most Read: രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറിൽ 58,077 രോഗബാധിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE