രാജ്യത്തെ ആദ്യ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് തറക്കല്ലിട്ടു

By Staff Reporter, Malabar News
MALABARNEWS-NITIN
Nitin Gadkari
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-മോഡല്‍ ലൊജിസ്‌റ്റിക് പാര്‍ക്കിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി അസമില്‍ തറക്കല്ലിട്ടു. 694 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ വിപ്‌ളവങ്ങള്‍ സൃഷ്‌ടിക്കുമെന്ന് മന്ത്രി ഉല്‍ഘാടന വേളയില്‍ പറഞ്ഞു. അസമിലെ ജോഗിഘോപയിലെ 317 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

ദേശീയ പാത അടിസ്‌ഥാന സൗകര്യ വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. മൂന്നു വര്‍ഷത്തിനുളളില്‍ മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

‘അസമിന്റെ സാമ്പത്തിക ഘടനക്ക് വന്‍ കുതിപ്പേകുന്ന പദ്ധതിയാണിത്, നേരിട്ടും അല്ലാതെയും 20 ലക്ഷത്തോളം പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ’ ഗഡ്‌കരി പറഞ്ഞു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയായിരുന്നു ഉല്‍ഘാടനം. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സനോവള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ്, വികെ സിംഗ്, രാമേശ്വര്‍ ടെലി എന്നിവരും പങ്കെടുത്തു.

Read Also: മയക്കുമരുന്ന് കേസ്; ജഡ്‌ജിക്ക് ഭീഷണി കത്തയച്ച 4 പേര്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE