സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകും; ധനമന്ത്രി

By Staff Reporter, Malabar News
KN-BALAGOPAL-fianance minister
ധനമന്ത്രി കെഎൻ ബാലഗോപാൽ
Ajwa Travels

തിരുവനന്തപുരം: പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്‌ഥാന സർക്കാരിന്റെ സഹായഹസ്‌തം എന്നുമുണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാധാരണക്കാർക്ക് തൊഴിലും വരുമാനവും സൃഷ്‌ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‍സി) നിലവിൽ 4,500 കോടി രൂപയോളം വായ്‌പ നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെഎഫ്‌സിക്ക് കഴിയണം. ഇതിനായി കൂടുതൽ നൂതന പദ്ധതികൾ കെഎഫ്‌സി ആവിഷ്‌കരിക്കണം.

കാർഷികോൽപാദന രംഗത്തും നിർമാണ മേഖലയ്‌ക്കും ആവശ്യമായ സൂക്ഷ്‌മ-ചെറുകിട യന്ത്രങ്ങൾ നിർമിക്കുന്ന വ്യവസായത്തിൽ സ്‌റ്റാർട്ടപ്പുകൾ കൂടുതലായി മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവെക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്‌ഥയിലും വായ്‌പ ലഭ്യമാക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം സംരംഭകർക്ക് ഒരു കോടി രൂപ വരെ അഞ്ച്‌ ശതമാനം പലിശ നിരക്കിൽ വായ്‌പ നൽകും.

Read Also: തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വൈകും; വിപണിയിൽ വിലക്കയറ്റം തുടർന്നേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE