മഴ നനയാതിരിക്കാൻ നായക്ക് കുട ചൂടി നൽകി കൊച്ചു പെൺകുട്ടി; വീഡിയോ വൈറൽ

By Desk Reporter, Malabar News

കുഞ്ഞു മനസിൽ തോന്നുന്ന വലിയ നൻമ പലപ്പോഴും നമ്മുടെ ഹൃദയം കീഴടക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയത്ത് നിൽക്കുന്ന നായക്ക് കുട ചൂടി നൽകുന്ന കൊച്ചു പെൺകുട്ടിയാണ് വീഡിയോയിലെ ‘സൂപ്പർ ഹീറോ’.

ഐഎഫ്എസ് ഓഫീസറായ സുശന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത്‌. 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പെൺകുട്ടി ഒരു കുടയുമായി നായയുടെ പിന്നാലെ കൂടുന്നതായി കാണാം. നായ നടക്കുമ്പോൾ അവൾ കുടയുമായി അതിന്റെ പിന്നാലെ കൂടുന്നു. നായക്ക് മഴയേൽക്കാതിരിക്കാൻ അവൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മഴ നനയാതിരിക്കാൻ ആ പെൺകുട്ടി ശരീരമാകെ മൂടുന്ന തരത്തിലുള്ള റെയിൻകോട്ടും ധരിച്ചിട്ടുണ്ട്.

വീഡിയോയിൽ കാണുന്ന സ്‌ഥലം ഏതാണെന്നോ കുട്ടിയുടെ പേരെന്തെന്നോ ഒന്നും വ്യക്‌തമല്ല. എങ്കിലും ഈ കൊച്ചുമിടുക്കിയുടെ മനസിന്റെ നൻമയെയും നിഷ്‌കളങ്കതയെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

Also Read:  സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE