സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതി വാളയാറിൽ പിടിയിൽ

By Trainee Reporter, Malabar News
MALAPPURM news
Ajwa Travels

പാലക്കാട്: പൊതുയിടങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്‌ടിക്കുന്ന സംസ്‌ഥാനാന്തര കവർച്ചാ സംഘത്തിലെ മുഖ്യപ്രതിയെ വാളയാറിൽ പിടികൂടി. പാലക്കാട് യാക്കര സ്വദേശി അഫ്‌സലാണ് (22) അറസ്‌റ്റിലായത്‌. കഴിഞ്ഞ മാസം മുപ്പതിന് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മോഷ്‌ടിച്ച ബൈക്കുമായാണ് ഇയാൾ പിടിയിലായത്.

ബൈക്ക് കോയമ്പത്തൂരിലേക്ക് വിൽപനക്കായി കൊണ്ടുപോയ അഫ്‌സൽ പരിശോധനക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥരെ വെട്ടിച്ച് കടന്നുപോയെങ്കിലും വാളയാർ എസ്‌ഐ ആർ രാജേഷിന്റെ നേതൃത്വത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. എഎസ്ഐ പി വിനോദ്, സിപിഒമാരായ ആർ രതീഷ്, എം സുജിത്, വി ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Most Read: വർക്കലയിൽ ഓട്ടോ യാത്രക്കാരെ റെയിൽപാളത്തിന് നടുവിൽ പൂട്ടിയിട്ടു; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE