മകളെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു

By Syndicated , Malabar News
suicide
Ajwa Travels

തളിപ്പറമ്പ: കണ്ണൂരില്‍ എട്ടു വയസുള്ള മകളെ  കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്‍മഹത്യ ചെയ്‌തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം  ശുചിമുറിക്കുള്ളില്‍ തന്നെ സജിതയും തൂങ്ങി മരിക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

കടയില്‍ പറഞ്ഞ വിട്ട  മൂത്ത മകന്‍ തിരിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് പിതാവ്  മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടിയാൻമല പൊലീസ് സ്‌ഥലത്തെത്തി. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന ആത്‍മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു.

Read also: ദത്തെടുത്ത കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE