പെരിയയിലെ പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും

By Trainee Reporter, Malabar News
The opening of a fruit and vegetable wholesale center in Periya will be delayed
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും. പദ്ധതിയുടെ വിശദ റിപ്പോർട് തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പെരിയ പ്ളാന്റഷന് കോർപറേഷന്റെ പത്ത് ഏക്കർ സ്‌ഥലത്താണ്‌ കേന്ദ്രം സ്‌ഥാപിക്കുന്നത്.

ഇതിനായി കോർപറേഷൻ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടതായി ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബി ബാലകൃഷ്‌ണൻ പറഞ്ഞു. പദ്ധതിക്കായി ബജറ്റിൽ നിന്ന് 50 കോടി രൂപ വകയിരുത്തും. ഒരു വർഷം മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി ജില്ലയിലെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ആളുകൾക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമാണ് കേന്ദ്രം ആരംഭിക്കുന്നത്. പദ്ധതി നടപ്പിലായാൽ ജില്ലയിലെ കർഷകർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.

Most Read: ആലപ്പുഴയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE