ആലപ്പുഴയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്‌റ്റിൽ

By Team Member, Malabar News
CPIM Activist Stabbed In Alappuzha By Two BMS Activists
Ajwa Travels

ആലപ്പുഴ: ജില്ലയിലെ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടിസി സന്തോഷിനാണ് വെട്ടേറ്റത്. ഇയാളെ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിന്റെ കൈയ്‌ക്കും കാലിനും ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകർ ആണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. കൂടാതെ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്‌റ്റിലായത്. 

അറസ്‌റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്‌ചാത്തലം ഉണ്ടെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. കൂടാതെ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read also: വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക നാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE