കോട്ടയം: സ്‍ത്രീപീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീൽ നൽകും. വിഷയത്തിൽ പോലീസും മേൽക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പോലീസ് നിയമോപദേശം തേടി. അതിജീവിതക്ക് അനുകൂലമായ തെളിവുകൾ കോടതി സ്വീകരിച്ചില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കോട്ടയം ജില്ലാ പൊലീസ് മേധാവി നിയവകുപ്പ് അഡീഷണൽ സെക്രട്ടറി സുചിത്രയോടാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചു കഴിഞ്ഞാൽ ജില്ലാ പൊലീസ് മേധാവി പോലീസ് ആസ്‌ഥാനത്തേക്ക് റിപ്പോർട് നൽകും. തുടർന്ന് അപ്പീൽ നൽകണമെന്ന നിർദ്ദേശം പോലീസ് ആസ്‌ഥാനം സർക്കാരിനെ അറിയിക്കും.
അതിജീവിത കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്‌പി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമപോരാട്ടം തുടരുമെന്ന് തന്നെയാണ് അതിജീവിതയും അറിയിച്ചത്.
Read also: സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു