അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 86 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു അമൃത്‌സർ ഈസ്‌റ്റിലും മൽസരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.
പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ, ദേരാ ബാബ നാനാക്കിൽ നിന്നും സംസ്‌ഥാന ഗതാഗത മന്ത്രി രാജ അമ്രീന്ദർ വാറിംഗ് ഗിദ്ദർബാഹയിൽ നിന്നും മൽസരിക്കും. അമൃത്‌സർ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി ജനവിധി തേടുക.
നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മൽസരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്‌ഥാനങ്ങൾക്ക് ഒപ്പം ഫെബ്രുവരി 14ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.
Most Read: യുപിയിൽ അഖിലേഷുമായി സഖ്യത്തിനില്ല; ചന്ദ്രശേഖര്‍ ആസാദ്