കോഴിക്കോട്: കൂരാച്ചുണ്ട് കക്കയത്ത് കടുവയെ കണ്ടതായി ജീവനക്കാർ. കക്കയം കെഎസ്ഇബിയുടെ കീഴിലുള്ള വാൽവ് ഹൗസിന്റെ ഗേറ്റിന് സമീപത്താണ് കടുവയെ കണ്ടതെന്ന് ജീവനക്കാർ അറിയിച്ചു. വളരെ ദൂരത്തുനിന്നുള്ള കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കടുവയുടെ സാന്നിധ്യം മേഖലയിൽ സ്‌ഥിരീകരിച്ചത്.
കക്കയം ടൗണിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ വാൽവ് ഹൗസ്. മുമ്പും ഇവിടെ കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. വീണ്ടും കടുവയെ കണ്ടതോടെ ജീവനക്കാരും നാട്ടുകാരും ഭീതിയിലാണ്. വനംവകുപ്പ് ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും ജനവാസ മേഖലകളിൽ ക്യാമറകൾ സ്‌ഥാപിച്ച് നിരീക്ഷണം ശക്‌തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Most Read: പെരുമ്പാവൂർ കൊലപാതകം; രണ്ടു പേർ കസ്‌റ്റഡിയിൽ