രാഷ്‌ട്രപതിയുടെ കേരള സന്ദർശനത്തിന് നാളെ തുടക്കം

By News Desk, Malabar News
The President's visit to Kerala begins tomorrow

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

നാളെ കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദ ദാനചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥിയായിരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകിട്ട് 3.30 മുതലാണ് പരിപാടി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

2018- 2020 ബാച്ചിന്റെ 742 വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങാണ് ഈ വർഷം നടക്കുന്നത്. തുടർന്ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്‌ട്രപതി ഡിസംബർ 22ന് നേവൽ ബേസിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ദക്ഷിണ നേവൽ കമാൻഡിന്റെ പ്രവർത്തന പ്രകടനത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെൽ സന്ദർശിക്കുകയും ചെയ്യും.

ഡിസംബർ 23ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്‌ട്രപതി പിഎൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

Also Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE