വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ

By Staff Reporter, Malabar News
Ajwa Travels

ഗുവാഹട്ടി: ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വടക്കുകിഴക്കന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് 2024 ഓടെ കേന്ദ്രം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥനങ്ങളിലെ ഇക്കോ ടൂറിസം, സംസ്‌കാരം, പൈതൃകം, ബിസിനസ് എന്നിവയുടെ സാധ്യതകള്‍ ഉയര്‍ത്തി കാട്ടുന്നതിനായുള്ള നാല് ദിവസത്തെ പരിപാടിയായ ‘ഡെസ്റ്റിനേഷന്‍ നോര്‍ത്ത് ഈസ്റ്റ്-2020’ എന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിരവധി സമാധാന സംരംഭങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എട്ട് ഗ്രൂപ്പുകളുമായുള്ള കരാറിനുശേഷം നൂറുകണക്കിന് തീവ്രവാദികള്‍ ആയുധം താഴെ വെച്ചതായും അമിത് ഷാ പറഞ്ഞു. 2024ഓടെ മേഖലയിലെ മുഖ്യമന്ത്രിമാരെ സമീപിച്ച് അവശേഷിക്കുന്ന ഗ്രൂപ്പുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് മണിപ്പൂരിലെ ദേശീയപാത ഉപരോധം, ഇന്ത്യ-ബംഗ്ലാദേശ് ലാന്‍ഡ് സ്വാപ്പ് കരാര്‍, അസമിലെ ബോഡോസിന്റെ പ്രശ്‌നങ്ങള്‍, മിസോറാമിലെ നാടുകടത്തപ്പെട്ട ബ്രസ് വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിച്ചതായി ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു.

കൂടാതെ 2014 ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം ഈ മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചതായും അമിത് ഷാ പറഞ്ഞു. മാത്രവുമല്ല കോണ്‍ഗ്രസ് ഭരണ കാലത്തിന് വിഭിന്നമായി വടക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിന് മോദി സര്‍ക്കാര്‍ 250 ശതമാനം ഫണ്ട് അനുവദിച്ചതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Read Also: ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE