ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. മുളക്കുഴ പെരിങ്ങാല കൊടുവേലിച്ചിറ വിപിൻ സദനത്തിൽ വിപിൻ ദാസ് (25) ആണ് നദിയിൽ ചാടിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാവ് കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്നും പമ്പാ നദിയിലേക്ക് ചാടുകയായിരുന്നു. ബൈക്ക് പാലത്തിന് സമീപത്തായി നിർത്തിയതിന് ശേഷമാണ് ഇയാൾ പമ്പയിലേക്ക് ചാടിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം തിരച്ചിൽ തുടരുകയാണ്.
Most Read: മഴക്ക് ശമനം; സംസ്‌ഥാനത്ത് മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പിൻവലിച്ചു