ന്യൂഡെൽഹി: എസ്എസ്എഫ് നാഷണൽ സ്റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു.
മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്ക്വയറിൽ സംഘടനയുടെ ത്രിവർണ പതാക ദേശീയ അധ്യക്ഷൻ ശൗക്കത്ത് നഈമി അൽ ബുഖാരി കശ്മീർ ഉയർത്തുന്നതോടെ ദ്വിദിന കൗൺസിലിന് തുടക്കമാവും. അജ്മീർ ദർഗാ ശരീഫ് സിയാറത്തിന് എസ്എസ്എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പിഎ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി നേതൃത്വം നൽകും.
സയ്യിദ് ഹസ്റത്ത് മഹദി മിയാൻ ചിശ്ത്തി അജ്മീർ സ്റ്റുഡന്റ്സ് കൗൺസിൽ ഉൽഘാടനം ചെയും. മാർച്ച് 21ന് വൈകിട്ട് കൗൺസിൽ അവസാനിക്കും. ഇന്ത്യയിലെ 28ൽ 25 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ അടക്കമുള്ള കേന്ദ്ര ഭരണ പ്രദശങ്ങളിലും ക്യാംപയിൻ പൂത്തിയാക്കിയാണ് ദേശീയ കൗൺസിൽ നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, സിയാവു റഹിമാൻ റസ് വി ബംഗാൾ, സുഹൈറുദ്ദീൻ നൂറാനി , ഡോ. മുജാഹിദ് ബാഷ മഹാരാഷ്ട്ര, സുഫിയാൻ സഖാഫി കർണാടക എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മാർച്ച് 21ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ രാജസ്ഥാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും അജ്മീർ ദർഗാ ശരീഫ് പ്രസിഡണ്ടുമായ അമീൻ പത്താൻ മുഖ്യാതിഥിയാവും. 2021- 2023 വർഷത്തെ ദേശീയ ഭാരവാഹികളെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിക്കും.
Most Read: വാക്സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി