സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും

By Trainee Reporter, Malabar News
exam-sslc
Representational Image
Ajwa Travels

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. മാർച്ച് 31ന് ആണ് സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചത്. ഐടി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ ആയിട്ടാകും നടക്കുക.

4,27,407 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷ എഴുതുന്നുണ്ട്. 2,962 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ പൂർത്തിയാകുന്ന മുറക്ക് മൂല്യനിർണയം കൃത്യമായി നടത്താനുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

അതേസമയം, സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുള്ള പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാന വിതരണം കരമന ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉൽഘാടനം ചെയ്‌തു. പാഠപുസ്‌തക അച്ചടിക്ക് കൂടുതൽ അത്യാധുനിക അച്ചടി സംവിധാനം ഏർപ്പെടുത്താൻ തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ മുഖേന പാഠപുസ്‌തക വിതരണത്തിന് അധിക തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Read: സാമ്പത്തിക പ്രതിസന്ധി; ട്രഷറികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE