ശിരോവസ്‌ത്രം ധരിച്ച് എസ്‌പിസിയിൽ പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി

By Trainee Reporter, Malabar News
Student-Police-Cadet
Ajwa Travels

കോഴിക്കോട്: ശിരോവസ്‌ത്രം ധരിച്ച് സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. കുറ്റ്യാടി ജിഎച്ച്എസിലെ വിദ്യാർഥി റിസ നഹാനാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യൂണിഫോം കാര്യങ്ങളിൽ ഇടപെടാൻ ആവില്ലെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനെ സമീപിക്കാൻ നിർദ്ദേശം നൽകി. ഇതേതുടർന്ന്, റിസ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അപേക്ഷ നൽകിയിരിക്കുകയാണ്.

മാതാവ് മുഘേനയാണ് റിസ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഭരണഘടനയുടെ 25(1) അനുച്‌ഛേദ പ്രകാരം കുട്ടിയുടെ ആവശ്യം അംഗീകരിക്കാൻ ആകുമെന്നാണ് നിയമ വിദഗ്‌ധർ പറയുന്നത്. റിസ മുൻപ് യൂണിഫോമിനൊപ്പം ശിരോവസ്‌ത്രം ധരിച്ച ഫോട്ടോ സ്‌കൂളിലെ എസ്‌പിസി ഗ്രൂപ്പിൽ ഇട്ടതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. തുടർന്ന്, എസ്‌പിസി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് റിസയെ സ്‌കൂൾ അധികൃതർ വിലക്കിയിരുന്നു. യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളുവെന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, ശിരോവസ്‌ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി കോടതിയെയും മറ്റും സമീപിച്ചതിനെ തുടർന്ന് അധ്യാപകർ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇത് റിസയുടെ കുടുംബത്തിന് സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. നിലവിൽ സംസ്‌ഥാനത്ത്‌ പല സ്‌കൂളുകളും ശിരോവസ്‌ത്രം ധരിച്ച് തന്നെ എസ്‌പിസി യൂണിഫോം ധരിക്കാൻ അനുവാദം നൽകാറുണ്ട്.

Most Read: രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE