സിംഹങ്ങളിലെ ‘സൂപ്പർ സ്‌റ്റാർ’ സ്‌കാർഫേസ് വിടവാങ്ങി

By Desk Reporter, Malabar News
the-super-starof-the-lions-scarface-dies
Ajwa Travels

നെയ്‌റോബി: ലോകം മുഴുവൻ ആരാധകരുള്ള, സിംഹങ്ങളിലെ സൂപ്പർ സ്‌റ്റാറായി കണക്കാക്കപ്പെട്ട കെനിയയിലെ സിംഹമായ സ്‌കാർഫേസ് വിടവാങ്ങി. മസായ് മാരാ ദേശീയ ഉദ്യാനത്തിലായിരുന്നു സിംഹത്തിന്റെ അന്ത്യം. മസായ് മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹമായിരുന്നു 14 വയസുള്ള സ്‌കാർഫേസ്.

ജൂൺ 11ന് ഉച്ചക്ക് ഒരുമണിക്കായിരുന്നു സ്‌കാർഫേസിന്റെ അന്ത്യം. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. ലോകമെങ്ങുമുള്ള മൃഗസ്‌നേഹികളുടെയും ഫോട്ടോഗ്രാഫർമാരുടെയും ഇഷ്‌ടതാരമായിരുന്നു സ്‌കാർഫേസ്. ഇവന്റെ ചിത്രങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. സ്‌കാർഫേസിനെ കുറിച്ചുള്ള ലേഖനങ്ങളും ഡോക്യുമെന്ററികളും ഇവനെ അതിർത്തികൾ താണ്ടിയ താരമാക്കി. വിശേഷങ്ങൾ പങ്കുവെച്ചുള്ള സമർപ്പിത ഫേസ്ബുക്ക് പേജ് തന്നെ സ്‌കാർഫേസിന്റെ പേരിൽ​ ഉണ്ടായിരുന്നു.

സിംഹങ്ങൾ സാധാരണയായി 1014 വർഷക്കാലമാണ് ജീവിക്കാറുള്ളത്. ഒരുപാട് പരിക്കുകളെ അതിജീവിച്ചാണ്​ സ്‌കാർഫേസ്​ 14 വർഷം രാജാവായി വാണത്. മുൻപ് കുന്തം കൊണ്ട് കണ്ണിനേറ്റ മുറിവാണ് ഇവനെ ഏറെ വ്യത്യസ്‌തനാക്കിയിരുന്നത്. കന്നുകാലികളെ ആക്രമിച്ച സ്​കാർഫേസിനെ, ആത്‌മരക്ഷക്കായി യുവാവ്​ കുന്തം കൊണ്ട്​ കുത്തിയതിനെ തുടർന്നാണ്​ കണ്ണിന്​ മുറിവേറ്റത്​. ഇതിൽ പലപ്പോഴും അണുബാധയേറ്റെങ്കിലും പരിചരണത്തിലൂടെ അവ സുഖപ്പെടുത്തി.

സ്‌കാർഫേസിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ആരാധകരിൽ സങ്കടം തീർക്കുന്നതാണ്.

Most Read:  ഇരട്ട കഴുകൻമാർ, വെറും 20 ഡോളർ മൂല്യം; നാണയം ലേലത്തിൽ വിറ്റത് 138 കോടി രൂപയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE