സംസ്‌ഥാനത്ത് ബാറുകളുടെ പ്രവൃത്തിസമയം കൂട്ടാൻ തീരുമാനം

By Team Member, Malabar News
Bar In Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. ഇന്ന് മുതൽ രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയായിരിക്കും ബാറുകൾ പ്രവർത്തിക്കുക. നിലവിൽ ബിവറേജ് ഔട്ട്ലെറ്റുകളിൽ നേരിടുന്ന തിരക്ക് കുറക്കാനാണ് ഇത്തരത്തിൽ നീക്കം നടത്തുന്നതെന്നാണ് അധികൃതർ വിശദമാക്കുന്നത്.

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ രാവിലെ 11 മണി മുതലായിരുന്നു ബാറുകൾ തുറന്നിരുന്നത്. എന്നാൽ ഇപ്പോൾ ബിവറേജ് ഔട്ട്ലെറ്റുകളിൽ ആളുകളുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് തിരക്ക് ഒഴിവാക്കുന്നതിനായി ബാറുകളുടെ സമയപരിധി നീട്ടിയത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ബാറുകളിൽ നിന്നും പാഴ്‌സലായാണ് മദ്യം വിതരണം ചെയ്യുന്നത്.

Read also : കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE