കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത

By Team Member, Malabar News
Heavy rain Alert in Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉള്ളതായി അധികൃതർ വ്യക്‌തമാക്കി. ഈ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നാളെയോടെ മഴക്ക് ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് തടസമില്ലെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന തിരമാലക്ക് സാധ്യത ഉള്ളതിനാൽ കടലിൽ പോകുന്ന മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ ശക്‌തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ നാളെ മുതൽ വ്യാഴാഴ്‌ച വരെ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Read also : തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE