ഷവോമിയെ കരിമ്പട്ടികയിൽ നിന്ന് നീക്കാൻ ഒരുങ്ങി അമേരിക്ക

By Staff Reporter, Malabar News
xiaomi
Representational Image
Ajwa Travels

വാഷിംഗ്‌ടൺ: ചൈനീസ് ഇലക്‌ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്താണ് ഷവോമിയെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ് ഗവൺമെന്റ് ഒരുങ്ങുകയാണ് എന്ന് അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.

ചൈന-യുഎസ് വ്യാപാര ബന്ധത്തിൽ അടക്കം അസ്വാരസ്യം ഉണ്ടാക്കിയ നടപടിയായിരുന്നു 2021 ജനുവരിയില്‍ ട്രംപ് സർക്കാർ ഷവോമിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നടപടി തുടരേണ്ടതില്ലെന്നാണ് ബൈഡൻ സർക്കാരിന്റെ നിലപാട്. സംഭവത്തിൽ ഇതുവരെയും ഷാവോമി പ്രതികരിച്ചിട്ടില്ല. വാർത്ത സത്യമായാൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര ബന്ധങ്ങൾക്ക് കൂടുതൽ ശക്‌തി പകരും.

Read Also: കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE