ഷവോമിയുടെ 555.27 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി

By Team Member, Malabar News
ED Seized 555.27 Crore Of Xiaomi India
Ajwa Travels

ന്യൂഡെൽഹി: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിന്റെ(ഫെമ) വ്യവസ്‌ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തത്. അന്വേഷണ ഏജൻസിയുടെ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.

ഷവോമിയുടെ അനധികൃത പണമിടപാടിനെപ്പറ്റിയുള്ള അന്വേഷണം ഈ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്‌ഥാപനങ്ങളിലേക്ക് 5551.27 കോടി രൂപക്ക് തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇഡി ചൂണ്ടിക്കാട്ടി. കൂടാതെ ചൈനീസ് പാരന്റ് ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരമാണ് റോയൽറ്റിയുടെ പേരിൽ അനധികൃതമായി ഇത്രയും വലിയ തുക അയച്ചതെന്നും അധികൃതർ ആരോപണം ഉന്നയിച്ചു.

2014ൽ ആണ് എംഐ ബ്രാൻഡിന് കീഴിലുള്ള ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ വിതരണക്കാരായ ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. അതിന് പിന്നാലെ 2015 മുതൽ വിദേശത്തേക്ക് പണം അയച്ചിരുന്നതായും, ഇതിനായി ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നൽകിയിട്ടുള്ളതെന്നും ഇഡി വ്യക്‌തമാക്കി.

Read also: കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE