കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ പുതുക്കാൻ ആരംഭിച്ച് സൗദി

By Team Member, Malabar News
Ajwa Travels

റിയാദ് : കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള പ്രവേശനം തടഞ്ഞ സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. ഇന്ത്യയടക്കം 20ഓളം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയത്. ഇവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ വിസകളാണ് പുതുക്കി നൽകുന്നത്.

കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് സൗദിയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന്​ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിസിറ്റിങ്​ വിസകൾ ഒരു ഫീസും കൂടാതെ പുതുക്കി നൽകുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ആഴ്‌ചയാണ് ഉത്തരവിട്ടത്.

ആഭ്യന്തര, ധന മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഇലക്‌ട്രോണിക്​ സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടികൾ രാജ്യത്ത് ആരംഭിച്ചത്. ഇതോടെ അതാത് രാജ്യങ്ങളിൽ നിന്നുകൊണ്ട് ആളുകൾക്ക് കാലാവധി കഴിഞ്ഞ വിസകൾ പുതുക്കാനാകും. ഇതിനായി ഈ ലിങ്ക്‌വഴി Enjazit.com.sa എന്ന ഇ-വിസ സേവന പ്ളാറ്റ്ഫോമിൽ പ്രവേശിച്ചാൽ മതിയാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also : ഐഷക്ക് എതിരെയുള്ള കേസ് പിൻവലിക്കണം; പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE