കോഴിക്കോട് : ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട് ജില്ലാ സപ്ളൈ ഓഫീസർ അറിയിച്ചു.
ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. നിലവിൽ സംസ്‌ഥാനത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ കോഴിക്കോട് ജില്ല മുന്നിലാണ്. ഇതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്.
Read also : അടുത്ത മാസത്തിനുള്ളിൽ ഡെൽഹിയിൽ 44 ഓക്‌സിജൻ പ്ളാന്റുകൾ സ്‌ഥാപിക്കും; കെജ്‌രിവാൾ