പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലപ്പുറം കരിക്കകലത്ത് ഷൗക്കത്തലിയുടെ മകൻ ഷാജഹാനാണ്(19) മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്‌റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയാണ് കാറുമായി കൂട്ടിയിടിച്ചത്. ചൊവ്വാഴ്‌ച രജിസ്‌ട്രേഷൻ കഴിഞ്ഞ ബൈക്ക് ഇന്നലെയാണ് പുറത്തിറക്കിയത്.
Most Read: തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു