കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കുറ്റിപ്പുറം: കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി വിജേഷിനെയാണ് (26) കുറ്റിപ്പുറം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ പേരശ്ശനൂർ മേഖലയിൽ കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

പേരശ്ശനൂർ മേഖലയിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. അതേസമയം, കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കും സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനും എതിരായി വാർഡുതല ജാഗ്രതാ സമിതികൾ രൂപീകരിച്ചിരുന്നു. ഇതുവഴി ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രൻ മേലെയിൽ പറഞ്ഞു.

Read Also: ഓടകളുടെ ശുചീകരണം; പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE